താരപുത്രന്മാര്‍ അണിനിരക്കുന്ന 'ഗുണ്ട' ചിത്രീകരണം തുടങ്ങുന്നു

കോഴിക്കോട്: കുതിരവട്ടം പപ്പു, തിലകന്‍, മച്ചാന്‍ വര്‍ഗീസ് തുടങ്ങിയ പരേതരായ സിനിമാതാരങ്ങളുടെ മക്കള്‍ അണിനിരക്കുന്ന ആക്ഷന്‍ കുടുംബ ചിത്രമായ 'ഗുണ്ട'യുടെ ചിത്രീകരണം ആരംഭിക്കുന്നു.

കോഴിക്കോട്ടും ബാംഗ്ലൂരിലുമായി ചിത്രീകരിക്കുന്ന സിനിമ ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പപ്പുവിന്റെ മകന്‍ ബിനു പപ്പു, തിലകന്റെ മകന്‍ ഷിബു തിലകന്‍, മച്ചാന്‍ വര്‍ഗീസിന്റെ മകന്‍ റോബിന്‍ മച്ചാന്‍, മാഫിയ ശശിയുടെ മകന്‍ സന്ദീപ് ശശി, സ്ഫടികം ജോര്‍ജിന്റെ മകന്‍ അജ്ജോജോര്‍ജ്, സംവിധായകന്‍ സലീം ബാബയുടെ മകന്‍ ചെങ്കിസ്ഖാന്‍, കരാട്ടെ മാസ്റ്റര്‍ ദിലീപിന്റെ മകന്‍ ദില്‍ജിത ദിലീപ് എന്നിവരാണ് പുതുമുഖങ്ങളായി എത്തുന്നത്. ഒപ്പം, ടിനി ടോം, ഇന്ദ്രന്‍സ്, മാമുക്കോയ തുടങ്ങിയവരും ഉണ്ട്. 

അഞ്ച് നായക കഥാപാത്രങ്ങളുള്ള സിനിമയില്‍ സ്‌നേഹയാണ് നായിക. സലിംബാബയാണ് സംവിധാനം. വി.പി. മുഹമ്മദ് കഥ, തിരക്കഥ, സംഭഷണവും ഷാജി ജേക്കബ് ഛായാഗ്രഹണവും നിര്‍വഹിക്കും.